റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ്റെ പല്ല് കൊഴിഞ്ഞു


തൃശ്ശൂരില്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. അയ്യന്തോള്‍ മരുതൂർകളത്തില്‍ സ്വദേശി സന്തോഷ് കെ.മേനോന് (46) ആണ് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്ത് റോഡിലെ കുഴിയില്‍ വീണാണ് അപകടം. വീഴ്ചയുടെ ആഘാതത്തില്‍ സന്തോഷിന്‍റെ പല്ല് കൊഴിഞ്ഞു. താടിയെല്ലിന് പൊട്ടലുണ്ട്. സന്തോഷിനെ തൃശ്ശൂർ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.വ്യാഴാഴ്‌ച രാത്രി. 9.30 ഓടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഏറെ അപകടം നിറഞ്ഞ വഴിയാണ് തൃശൂർ - കുന്നംകുളം റോഡ്. നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണ്. യാത്രക്കാർ ജീവൻ കൈയില്‍ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യാറ്. ബൈക്കുകളും സ്‌കൂട്ടറുകളും കുഴിയില്‍ വീണ് അപകടം സ്ഥിരമാണ്.


Post a Comment

0 Comments