സ്വകാര്യ ബസുകൾ ബുധനാഴ്ച പണിമുടക്കും


തൃശ്ശൂർ ശക്തൻ സ്റ്റാൻൻ്റിലേക്ക് സർവ്വീസ് നടത്തുന്ന വിവിധ റൂട്ടുകളിലെ സ്വകാര്യ ബസ്സുകൾ നാളെ പണിമുടക്കും. ശക്തൻ സ്റ്റാൻ്റ് കവാടത്തെ ചൊല്ലിയുള്ള തർക്കമാണ് പണിമുടക്കിന് കാരണം.
കൊടുങ്ങല്ലൂര്‍-  ഇരിങ്ങാലക്കുട - മാള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ചേര്‍പ്പ് വഴിയില്‍ തൃപ്രയാര്‍ക്കു പോകുന്ന ബസുകളും  തൃശൂര്‍ - കാട്ടൂര്‍ റൂട്ടിലെ ബസുകളും, തൃശൂരില്‍ നിന്ന് കുന്നംകുളം,  ഗുരുവായൂര്‍,  ചാവക്കാട്,   കുറ്റിപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ബസുകളും  കാഞ്ഞാണി വഴി വാടാനപ്പള്ളിക്ക് പോകുന്ന ബസുകള്‍, തൃശൂര്‍  - പാലക്കാട് , പൊള്ളാച്ചി, ഗോവിന്ദാപുരം, പീച്ചി ഡാം,  വലക്കാവ് , മാന്ദാമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളും പണിമുടക്കില്‍ പങ്കുചേരും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വടക്കേ സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്നത് ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Post a Comment

0 Comments