സ്‌കൂൾ നീന്തൽ: ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കൾ



ജില്ലാ സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുടയ്ക്ക് കിരീടം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 190 പോയിന്റുകൾ നേടിയാണ് ജേതാക്കളായത്. തൃശൂർ ഈസ്റ്റ് (77 പോയിന്റ്), ചാലക്കുടി (63 പോയിന്റ്), വലപ്പാട് (46 പോയിന്റ്) ഉപജില്ലകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. കൊടുങ്ങല്ലൂർ (31), തൃശൂർ വെസ്റ്റ് (19), മാള (17), ചേർപ്പ് (17) എന്നീ ഉപജില്ലകൾ അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.സ്‌കൂൾ തലത്തിൽ ആറ് സ്വർണവും 11 വെള്ളിയും 15 വെങ്കലവും നേടി 51 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തെത്തി. ഒമ്പത് സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവും ഉൾപ്പടെ 39 പോയിന്റുകൾ നേടി വലപ്പാട് ഉപജില്ലയിലെ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തെത്തി. അഞ്ച് സ്വർണം നേടി 25 പോയിന്റുമായി തൃശൂർ ഈസ്റ്റിലെ എച്ച്.എഫ്.സി.ജി.എച്ച്.എസ് മൂന്നാംസ്ഥാനം നേടി.തൃശൂർ അക്വാറ്റിക് കോംപ്ലക്‌സിലാണ് മത്സരങ്ങൾ നടന്നത്. ഫുട്ബാൾ സിനീയർ വിഭാഗം ആൺകുട്ടികളുടെ സെമിഫൈനൽ മത്സരത്തിൽ ഈസ്റ്റ് ഉപജില്ല മാളയെയും കുന്നംകുളം സബ് ജില്ല വടക്കാഞ്ചേരിയെയും നേരിടും. ബേസ് ബാളിൽ പെൺകുടികളുടെ വിഭാഗം ഫൈനലിൽ ഈസ്റ്റ് ഉപജില്ലയും ചേർപ്പും തമ്മിൽ ഏറ്റുമുട്ടും.

Post a Comment

0 Comments