കൊടകര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ പുതുക്കാട് GVHSS ൽ പഠനം നടത്തിയ പത്താം തരം തുല്യതാ പഠിതാക്കളുടെ പരീക്ഷ പൂർത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ, വിദ്യാഭ്യാസം സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സജിത രാജീവൻ, സെൻ്റർ കോർഡിനേറ്റർ രജിത ബിജു, ഇ.കെ. സത്യൻ എന്നിവർ പഠിതാക്കളെ അനുമോദിച്ചു.
ഇസ്മെയിൽ ഗസ്നി - നിഷ ഇസ്മെയിൽ എന്ന ദമ്പതിമാരെയും പ്രത്യേകം അനുമോദിച്ചു. ഉയർന്ന മാർക്ക് നേടുന്ന പഠിതാക്കളെ ബ്ലോക്ക് പഞ്ചായത്ത് അനുമോദിക്കുന്നതാണെന്നും വൈസ് പ്രസിഡണ്ട് പറഞ്ഞു.
0 Comments