ബൈക്ക് മരത്തിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു


കുട്ടനെല്ലൂരിൽ നിയന്ത്രണം വിട്ട 
ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മുല്ലശേരി വാലത്ത് സുധാകരന്റെയും ബിന്ദുവിന്റെയും മകൻ അൻവിനാ(30)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് 12.30-ന് കുട്ടനെല്ലൂരിൽ വെച്ചായിരുന്നു അപകടം. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് മുളങ്കുന്നത്തുകാവ്
മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബംഗളുരുവിൽ
ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന അൻവിൻ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കുട്ടനെല്ലൂരിലെ  സുഹൃത്തിനെ കാണാൻ വരുന്നതിനിടെയായിരുന്നു അപകടം. സഹോദരി: അനീഷ.

Post a Comment

0 Comments