മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച വനിതാ ജിമ്മിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു.



മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 2023/ 24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട്  നിർമ്മാണം പൂർത്തീകരിച്ച വനിതാ ജിമ്മിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ആർ രഞ്ജിത്ത് മുഘ്യതിഥിയായി പങ്കെടുത്തു.  വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിജിൽ വി.എസ്, വികസന സ്റ്റാൻഡി കമ്മിറ്റി ചെയർപേഴ്സൺ സനല ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ കെ വി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ,അസിസ്റ്റന്റ് എൻജിനീയർ ദിവ്യ ഗോപിനാഥ്, ഐ സി ഡി എസ് സൂപ്പർവൈസർ വിജയലക്ഷ്മി ടി എ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

0 Comments