ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി 
വനവിഭവങ്ങൾ ശേഖരിക്കാൻ പുഴ നീന്തി കടക്കുന്നതിനിടെ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം മേഖലയിലെ രാജന്റെ മകൻ രാജശേഷന്റെ (21) മൃതദേഹമാണ് ബുധനാഴ്ച മൂന്ന് മണിയോടെ കണ്ടെത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിൽ വഞ്ചിക്കടവ് ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനെ കാണാതായത്. ചാലക്കുടിയിൽ നിന്നുള്ള അഗ്നി രക്ഷാസേന അംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അതിരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments