ഒക്ടോബർ 2 മുതൽ 17 വരെ നീണ്ടു നിൽക്കുന്ന മാലിന്യ മുക്തക്യാമ്പയിൻ ന്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് പുല്ലൂർ പൊതുമ്പു ചിറ പരിസരം വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു.
LBSMHSS അവിട്ടത്തൂര് സ്കൂളിലെ NSS, സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പങ്കാളിത്തത്തോടെ പൊതുമ്പു ചിറ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പൊതുമ്പുചിറ ടേക്ക് എ ബ്രേക്കിന് സമീപം വച്ച് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉത്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കൃഷ്ണൻ നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ മണി സജയൻ, നിഖിത അനൂപ് സ്കൂൾ മാനേജ്മന്റ് അംഗമായ ആയ AC സുരേഷ്, NSS കോർഡിനേറ്റർ സുധീർ എസ് , സ്കൗട്ട് കോർഡിനേറ്റർ PL ബിബി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷി കെ ബി നിറവ് കോർഡിനേറ്റർ മഞ്ജു വിശ്വനാഥ്, VEO തനുജ കെഎം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡിൽജി എന്നിവർ പങ്കു എടുത്തു.LBSMHSS NSS ലീഡർമാരായ അർജുൻ ആർ, ആദ്യ CG, ഗൈഡ്സ് ലീഡർ ആയ കീർത്തന എ എം സ്കൗട്ട് ലീഡർ ആയ ഏബെൽ അരിക്കാട്ട് എന്നിവർ ക്ലീനിങ് നു നേതൃത്വം വഹിച്ചു..
ശുചീത്വ സന്ദേശം എഴുതിയും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചും നടത്തുന്ന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും.
പഞ്ചായത്തംഗം സേവിയർ ആളുക്കാരൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജസിന്താ കെ പി നന്ദി പറഞ്ഞു.
0 Comments