നടൻ മോഹൻ രാജ് (കീരിക്കാടൻ ജോസ് ) അന്തരിച്ചു


മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു.ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയല്‍ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ വിയോഗ വാർത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പില്‍ക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി അറിയപ്പെടുകയായിരുന്നു.ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു.

Post a Comment

0 Comments