ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾക്ക് പതിനഞ്ചര ശതമാനം ബോണസ് നൽകാൻ തീരുമാനം


ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾക്ക് പതിനഞ്ചര ശതമാനം ബോണസ് നൽകാൻ തീരുമാനം. ജില്ലാ ലേബർ ഓഫീസർ കെ.എസ്. സുജിത് ലാലിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. ബോണസ് ഒക്ടോബർ 10-ന് മുമ്പ് വിതരണം ചെയ്യും.
തൊഴിലാളികൾക്കു വേണ്ടി എ.വി. ചന്ദ്രൻ, പി.കെ. പുഷ്പാകരൻ, ആന്റണി കുറ്റൂക്കാരൻ, സി.എൽ. ആന്റോ, പി.ജി. മോഹനൻ, കെ.വി. പ്രസാദ്, പി. ഗോപിനാഥൻ എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മനുഫാക്ച്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോസ് ജെ. മഞ്ഞളി, സെക്രട്ടറി എം.കെ. സന്തോഷ്‌, ഭാരവാഹികളായ സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, കെ.എസ്. ബാബു, കെ.ആർ. രാമദാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 
ഓണത്തിന് മുൻപ് നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ 25-ന് ഓട്ടുകമ്പനി തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

Post a Comment

0 Comments