കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില വര്‍ദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു.




കേന്ദ്ര സര്‍ക്കാരിന്റെ ഔഷധവില വര്‍ദ്ധനവിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുക്കാട് താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം കെ.എം. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പുതുക്കാട് യൂണിറ്റ് സെക്രട്ടറി ടി.എ.ം ശിഖാ മണി അധ്യക്ഷനായി. പരിഷത്ത് ജില്ല കമ്മറ്റിയംഗം കെ.കെ. അനീഷ് കുമാര്‍, പുതുക്കാട് യൂണിറ്റ് സെക്രട്ടറി ഹരി റാം കുമാര്‍, മേഖല കമ്മറ്റിയംഗം കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ പ്രസംഗിച്ചു. 

Post a Comment

0 Comments