ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി



ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി.ബികെഎംയു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുത്ത പച്ചക്കറികള്‍ വാര്‍ഡ് അംഗം വി.കെ. വിനീഷിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഐ അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, ബി.കെ.എം.യു സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രജനി കരുണാകരന്‍, പി.യു. ഹരികൃഷ്ണന്‍, അഞ്ജുഷ, വി.കെ. കരുണാകരന്‍, ഷീജ കുന്നുമ്മക്കര, അമ്മുക്കുട്ടി ചേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു

Post a Comment

0 Comments