ലഹരിക്കെതിരെ തെരുവുനാടകവുമായി വിദ്യാർഥികൾ


അളഗപ്പനഗർ പഞ്ചായത്ത്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർഥികൾ 'കാവലാൾ ' പ്രോഗ്രാമിൻ്റെ ഭാഗമായി ലഹരിക്കെതിരെ തെരുവുനാടകവും പ്ലാസ്റ്റിക് അതിപ്രസരത്തിനെതിരെ ഫ്ലാഷ് മോബും അവതരിപ്പിച്ചു.ആമ്പല്ലൂരിൽ നടന്ന പരിപാടി
വാർഡ് മെമ്പർ ദിനിൽ പാലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എസ്. ശാലിനി അധ്യക്ഷത വഹിച്ചു.
എൻ എസ്. എസ് പ്രോഗ്രാം ഓഫീസർ വി.എം. സോഫിയ, സ്റ്റാഫ് പ്രതിനിധികളായ യു.കെ. രാജു, കെ.എ. അഞ്ജു, ലിസ് മെറിൻ, പി.എസ്. അർജുൻ, യു.എം. അനാമിക എന്നിവർ സംസാരിച്ചു.

Post a Comment

0 Comments