രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി


രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.
തലക്കോട്ടുകര സ്വദേശി 30 വയസുള്ള റിയാസിനെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. 
ഇയാളുടെ കൂട്ടാളി സാജൻ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി തലക്കോട്ടുകരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തുവെച്ച് ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റിയാസിനെ പിടികൂടിയത്.
മേഖലയിൽ കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടികൂടൽ.
റിയാസും സാജനും കഞ്ചാവുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.
പോലീസ് തടഞ്ഞപ്പോൾ ഇരുവരും ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
പിന്തുടർന്ന പോലീസ് റിയാസിനെ പിടികൂടിയെങ്കിലും കൂട്ടാളിയായസാജൻ ഓടിരക്ഷപ്പെട്ടു.
റിയാസിന്റെ പക്കൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂട്ടാളിയായ സാജന് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments