സംസ്ഥാനത്തെ സ്വർണവിലയില്‍ വീണ്ടും ഇടിവ്. സ്വർണവില വീണ്ടും 58,000ല്‍ താഴെയെത്തി.പവന് 440 രൂപ കുറഞ്ഞ് 57,760 രൂപ എന്ന നിലയിലും, ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
0 Comments