സംസ്ഥാനത്ത് ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി 6,020 രൂപയിലും പവന് 480 രൂപ കൂടിയത് 48,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,560 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,715 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുകയും യുഎസ് ഡോളറിന്റെ മൂല്യം കുതിച്ചുയരുകയും ചെയ്തതോടെയാണ് രാജ്യാന്തര സ്വര്‍ണവിലയും കത്തിക്കയറുന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
0 Comments