ഗുരുവായുരപ്പന് വഴിപാടായി കവര വിളക്കും കർപ്പൂരത്തട്ടും


ഗുരുവായൂരപ്പന് വഴിപാടായി കവര വിളക്കും കർപ്പൂരത്തട്ടും ലഭിച്ചു. പത്ത് കിലോയോളം തൂക്കം വരും. വെള്ളി കൊണ്ട് നിർമ്മിച്ചതാണ് കവരവിളക്കും കർപ്പൂരത്തട്ടും. അപ്പോളോ ആഡ്ലക്സ് ആശുപത്രി മാനേജിങ്ങ് ഡയറക്ടർ പുഴക്കടവിൽ സുധീശനും കുടുംബവുമാണ്
വഴിപാട് സമർപ്പണമായി
ഗുരുവായൂരപ്പന് സമർപ്പിച്ചത്.  ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി. അസി.മാനേജർ എ.വി. പ്രശാന്ത്, സെക്യൂരിറ്റി ഓഫീസർ  മോഹൻകുമാർ, ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Post a Comment

0 Comments