കെഎസ്‌ആർടിസി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം


കെഎസ്‌ആർടിസി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.  അപകടത്തിനിടയാക്കിയ ബസ് നിർത്താതെ പോയി. 
ശനിയാഴ്ച രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ വെച്ചായിരുന്നു അപകടം. ചിറ്റാട്ടുകര പൊന്നാരശ്ശേരി വീട്ടിൽ 54 വയസ്സുള്ള രാജിയാണ്‌  മരിച്ചത്‌.
മകനോടൊപ്പം ബൈക്കിൽ  വരുന്നതിനിടെ പുറകിൽ നിന്ന് വന്ന ബസ്സ്‌ ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക്‌ വീഴുകയായിരുന്നു. തുടർന്ന് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി.  കുന്നംകുളം കക്കാടുള്ള മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിനിടയാക്കിയ ബസ്സ്‌ പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കെ എസ്‌ ആർ ടി സി ലോഫ്ലോർ ബസ്സാണ്‌ അപകടമുണ്ടാക്കിയത്‌. 

Post a Comment

0 Comments