മോഷണ സ്വർണ്ണം വിൽപ്പന നടത്താൻ സഹായിച്ച പ്രതി അറസ്റ്റിൽ


ഗുരുവായൂർ റെയില്‍വെ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിലും, ഗുരുവായൂരിലെ വിവിധ വീടുകളിലും മോഷണം നടത്തിയ കേസ്സുകളിലേയ്ക്ക്  കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മലപ്പുറം താനൂര്‍ പുത്തന്‍തെരുവ് മൂര്‍ക്കാടന്‍ വീട്ടില്‍ കുരങ്ങ് പ്രദീപ് എന്ന പ്രദീപ് മോഷണം ചെയ്ത സ്വർണ്ണം വിൽപന നടത്താൻ സഹായിച്ച കേസ്സിലെ കോഴിക്കോട് സ്വദേശി 57 വയസുള്ള മണിയാണ് അറസ്റ്റിലായത്.
ഗുരുവായൂർ ടെമ്പിൾ പോലീസ്  സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. 4 കേസ്സുകളിലായി  മോഷ്ടിച്ച മുഴുവൻ സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. 

Post a Comment

0 Comments