ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തു


തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ കേസ്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്.സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉള്‍പ്പെടെ മൂന്നുപേർക്കെതിരെ കേസ്.രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിള്‍ ആക്‌ട് പ്രകാരം ആംബുലൻസ് രോഗികള്‍ക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

Post a Comment

0 Comments