ചെമ്പൂചിറ ഗവ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  എൻഎസ്എസ് യൂണിറ്റും ഐഎംഎ ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാന്റോ കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.എസ്.  പ്രശാന്ത് അധ്യക്ഷനായി. ഐഎംഎ മെഡിക്കൽ ഓഫീസർ ഡോക്ടർ എം.ജി. രാധാകൃഷ്ണൻ, എസ്എംസി ചെയർമാൻ ഷിജു പുല്ലരിക്കൽ എംപിടിഎ പ്രസിഡൻറ് സോണിയ വിപിൻരാജ്, പ്രിൻസിപ്പാൾ വി.പ്രീത, സ്കൂൾ ചെയർമാൻ പി.എസ്. യാഗേശ്വർ എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments