കേന്ദ്രമന്ത്രി ഇടപെട്ടു;ഡീലർമാർക്ക് ആദ്യ ലോഡ് വളമെത്തി


ജില്ലയിലെ രാസവളം ക്ഷാമത്തിനു ഉടനടി പരിഹാരമുണ്ടാകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കർശനനിർദേശം ഫലംകണ്ടു.ഇന്നലെ കൊച്ചിയിലെ എഫ്‌എസിടിയില്‍നിന്ന് ആദ്യ ലോഡ് വളമെത്തി. മാർക്കറ്റിംഗ് ഫെഡറേഷനാണ് പറപ്പൂർ, അന്നകര എന്നിവിടങ്ങളിലെ ഡീലർമാർക്ക് രാസവളമെത്തിച്ചത്. കൊച്ചിയിലെ ഡിപ്പോയില്‍നിന്ന് വരുംദിവസങ്ങളില്‍ കൂടുതല്‍ വളമെത്തിക്കും.ജില്ലയിലെ രാസവളം ക്ഷാമത്തിനു പരിഹാരംകാണണമെന്നാവശ്യപ്പെട്ടു അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്- പെസ്റ്റിസൈഡ്സ് ആൻഡ് സീഡ്സ് ഡീലേഴ്സ് അസോസിയേഷൻ നേതാക്കള്‍ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പരാതിനല്‍കിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിയില്‍നിന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് കർശനനിർദേശം നല്‍കിയത്.വളമെത്തിക്കാൻ കരാറുകാരില്ലെന്ന മുടന്തൻന്യായമാണ് ഉദ്യോഗസ്ഥർ കേന്ദ്രമന്ത്രിയോടും പറഞ്ഞത്. വളമെത്തിച്ചില്ലെങ്കില്‍ കർശനനടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് ഇന്ന് മാർക്കറ്റിംഗ് ഫെഡറേഷൻവഴി ആദ്യ ലോഡ് എത്തിച്ചത്.


Post a Comment

0 Comments