നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം.നാടോടികളായ 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്.50 വയസുള്ള കാളിയപ്പൻ, നാല് വയസുള്ള ജീവൻ, ഒരുവയസുള്ള വിശ്വ,39 വയസുള്ള നാഗമ്മ, 20 വയസുള്ള ബംഗാഴി, എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്.
0 Comments