എഴുത്തുകാർ വിഷയസ്വീകരണത്തിൽ പ്രദർശിക്കുന്ന ജാഗ്രത വളരെ പ്രധാനമാണെന്നും വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പോലുള്ള പാശ്ചാത്യകൃതികൾക്ക് കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളെ രൂപപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിഞ്ഞുവെന്നും അശോകൻ ചരുവിൽ പറഞ്ഞു. അബുദാബി ശക്തി പുരസ്കാരം നേടിയ മഞ്ജു വൈഖരിയെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആമ്പല്ലൂർ എഴുത്തകം കൂട്ടായ്മയുടെ ചടങ്ങിൽ ഡോ. ശശിധരൻ കളത്തിങ്കൽ അധ്യക്ഷനായി. പുരസ്കാരത്തിനർഹമായ കഥാസമാഹാരം 'ബോധി ധാബ' യുടെ രണ്ടാം പതിപ്പ് അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. ആമ്പല്ലൂർ സർവീസ് സഹകര ബാങ്ക് പ്രസിഡൻ്റ് വർഗീസ് ആൻ്റണി ഏറ്റുവാങ്ങി.
വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെയും കഥാതൽപം പുരസ്കാരം നേടിയ സുധീഷ് ചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു. വർഗീസാൻ്റണി, രാജൻ നെല്ലായി, എ.കെ. ശിവദാസൻ, കൃഷ്ണൻ സൗപർണിക, മനോജ് ചിറ്റിയത്ത്, ഇ.ഡി. ഡേവിസ്, എഴുത്തകം സെക്രട്ടറി സുധാകരൻ നെല്ലായി, ടി.ആർ. അനിൽകുമാർ, എം.സി. സന്ദീപ് എന്നിവർ സംസാരിച്ചു.
0 Comments