ചെങ്ങാലൂർ ഓട്ടിസം പാർക്കിലെ കുട്ടികൾക്ക് ആകാശ യാത്രയൊരുക്കി


ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചെങ്ങാലൂർ ഓട്ടിസംപാർക്കിലെ കുട്ടികൾക്ക് ആകാശ യാത്രക്കൊരുക്കി. കൊടകര ബി.ആർ.സി. യുടെ കീഴിലുള്ള ചെങ്ങാലൂർ ഓട്ടിസം പാർക്കിലെ 13 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെട്ട സംഘമാണ് വെള്ളിയാഴ്ച കൊച്ചിയിൽനിന്ന് ബംഗളുരുവിലേക്ക് വിമാനയാത്ര നടത്തിയത്.
'ഞങ്ങളും പറക്കട്ടെ' എന്നു പേരിട്ട യാത്ര ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്, ജോൺസൺ കൂന്തലി മരത്താക്കര എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനത്തിൽ സംഘം തിരിച്ചെത്തും. 
യാത്രക്ക് മുന്നോടിയായി ഫ്ലാഗ് ഓഫ് നടന്നു. പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്തംഗം പ്രീതി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊടകര ബി.ആർ.സി. സ്പെഷ്യൽ എഡ്യൂക്കേറ്റർ ആന്റണി ജോസ് പദ്ധതി വിശദീകരണം നടത്തി. കൊടകര ബിപിസി. വി.ബി. സിന്ധു, ചെമ്മണ്ണൂർ ഗ്രൂപ്പ് തൃശ്ശൂർ ബ്രാഞ്ച് മാർക്കേറ്റിങ് ഡയറക്ടർ റെനോ, ഷോറും മാനേജിങ് ഡയറക്ടർ  പ്രമോദ്, ചെങ്ങാലൂർ സ്കൂളിലെ അധ്യാപിക ലോല, പി.ടി.എ. പ്രസിഡന്റ് സജിത് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments