കൊടകര സ്വദേശിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.
കൊടകര എസ്ആർഎം റോഡിൽ കരുമാലി വീട്ടിൽ പദ്മനാഭൻ (55) ആണ് മരിച്ചത്.
ഈറോഡിൽ വെച്ചാണ് സംഭവം.ചൊവ്വാഴ്ച വീട്ടിൽ നിന്ന് ചെന്നൈയിലേക്ക് പോയതായിരുന്നു.
പിന്നീട് വിവരം ഒന്നും ലഭിക്കാത്തത്തിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സംസ്കാരം ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.ഭാര്യ : ലേഖ. മകൾ : അരുണിമ.
0 Comments