പി കെ ശിവരാമൻ സിപിഎം കൊടകര ഏരിയ സെക്രട്ടറി


കൊടകര ഏരിയയിലെ വിവിധ മേഖലയിൽ താമസിക്കുന്നവർ നേരിടുന്ന വന്യജീവി അക്രമണങ്ങൾക്ക് ശാശ്വതമായ  പരിഹാരം കാണണമെന്ന് സിപിഎം കൊടകര ഏരിയ സമ്മേളനം  പ്രമേയം വഴി  ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ ടെക്സ്റ്റെയിൽസ് ഉടനെ തുറന്നു പ്രവർത്തിക്കണമെന്നും, ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളെ ജലസമ്പുഷ്ടമാക്കാൻ ഉതകുന്ന ഇടമലയാർ ഇറിഗേഷൻ പദ്ധതി ഉടനെ പൂർത്തീകരിക്കണം, ദേശീയ പാതയിലെ സിഗ്നലുകൾ സർവീസ് റോഡുകൾ എന്നിവ പ്രവർത്തനക്ഷമവും ഉപയോഗയോഗ്യവുമാക്കണം എന്നീ പ്രമേയങ്ങളും  സമ്മേളനം അംഗീകരിച്ചു. പി കെ ശിവരാമനെ സെക്രട്ടറി ആയി 21 അംഗ ഏരിയ കമ്മറ്റി സമ്മേളനം തെരഞ്ഞെടുത്തു 
ജില്ലാ സെക്രട്ടറി എം എം. വർഗ്ഗീസ്, പി കെ ഡെവിസ്, കെ കെ രാമചന്ദ്രൻ, പി സി ഉമേഷ്‌  എന്നിവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍