മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ 31 വയസ്സ് എന്നയാളെ ഗുരുവായൂർ പോലീസും തൃശൂർ സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു .മറ്റം ചേലൂരുള്ള ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന നാലര കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് തുലാസും മറ്റും പിടിച്ചെടുത്തത് .
0 Comments