എസ്.വൈ.എസ്. കേരള യുവജന സമ്മേളനത്തിന് ആമ്പല്ലൂരിൽ തുടക്കമായി


എസ്.വൈ.എസ്. കേരള യുവജന സമ്മേളനത്തിന് തുടക്കമായി. ആമ്പല്ലൂരിലെ പ്ലാറ്റിനം ഗ്രൗണ്ടില്‍ കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ത്വാഹ സഖാഫി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.
തുടർന്ന് നടന്ന ചടങ്ങില്‍ സയ്യിദ് തുറാബ് അസഖാഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ്. പ്രസിഡന്‍റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 
ഡിസംബർ 26, 27, 28, 29 ദിവസങ്ങളിലാണ് യുവജന സമ്മേളനം. ഒരു വര്‍ഷമായി നടന്നു വരുന്ന പ്ലാറ്റിനം ജൂബിലി പരിപാടികളുടെ സമാപനമായാണ് യുവനജ സമ്മേളനം നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍