ടോറസും കാറും കൂട്ടിയിടിച്ച് അപകടം


ടോറസും കാറും കൂട്ടിയിടിച്ച് അപകടം.ചാവക്കാട് ചേറ്റുവ റോഡിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാറിൻ്റെ ഡോറിൽ തട്ടിയ ടോറസ് കാറിനെ കൊളുത്തി വലിച്ച് കൊണ്ടു പോകുകയായിരുന്നു. ഒരേ ദിശയിൽ വന്നിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.കാറിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍