ഇരുമ്പ് കമ്പിക്കൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം സ്വദേശി ആനന്ദഭവനിൽ അർജുനൻ ആണ് അറസ്റ്റിലായത്.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഗുരുവായൂർ വടക്കെ ഇന്നർ റോഡിൽ വെച്ച് കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് ഇയാൾ തലക്കടിച്ചത്.മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.പ്രതിയെ റിമാൻ്റ് ചെയ്തു.
0 അഭിപ്രായങ്ങള്‍