വേലൂപ്പാടത്ത് റോഡരികിൽ വ്യാപകമായി മാംസാവശിഷ്ടങ്ങൾ തള്ളി


വരന്തരപ്പിള്ളി വേലൂപ്പാടത്ത് റോഡരികിൽ വ്യാപകമായി മാംസാവശിഷ്ടങ്ങളും കാറ്ററിംഗ് മാലിന്യങ്ങളും തള്ളിയ നിലയിൽ.വേലൂപ്പാടം മുള ഗവേഷണ കേന്ദ്രത്തിന് മുൻപിലെ റോഡിൻ്റെ വശങ്ങളിലാണ് ചാക്കുകളിലു പ്ലാസ്റ്റിക് കവറുകളിലുമായി മാലിന്യം തള്ളിയിരിക്കുന്നത്. ദുർഗന്ധം വ്യാപകമായതോടെ ഇതുവഴി പോകുന്ന വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്ന തെരുവുനായകളുടെ എണ്ണവും ഇവിടെ പെരുകുകയാണ്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യം തള്ളുന്നത് ഇവിടെ പതിവായിരിക്കുകയാണ്.മഴ പെയ്തതോടെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണ്.മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ വരന്തരപ്പിള്ളി പഞ്ചായത്തിൽ പരാതി നൽകി.

Post a Comment

0 Comments