കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊളോസ്റ്റമി രോഗികൾക്കായുള്ള ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. അൽജോ പുളിക്കൻ, ടെസ്സി ഫ്രാൻസിസ്, സജിത രാജീവൻ, പോൾസൺ തെക്കുംപീടിക, സതി സുധീർ, മെഡിക്കൽ ഓഫീസർ ഡോ. സി.കെ. മിഥുൻ റോഷ്, ഡോ. എം.വി. റോഷ്, ഡോ കെ.ജി. ശിവരാജൻ, എൻഎച്ച്എം ജില്ലാ കോ ഓർഡിനേറ്റർ എ..വി. അനൂപ്, ഡോ. അർഷ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍