കൊടകര ഷഷ്ഠി ഇന്ന്; രാവിലെ മുതൽ ഗതാഗത നിയന്ത്രണം


കൊടകര പൂനിലാർക്കാവ് ക്ഷേത്രത്തില്‍ ഇന്ന് ഷഷ്ഠി ആഘോഷിക്കും. ഷഷ്ഠി ആഘോഷത്തോനോടനുബന്ധിച്ച്‌ ഇന്നു രാവിലെ പത്തുമുതല്‍ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.വെള്ളിക്കുളങ്ങര ഭാഗത്തുനിന്നു വരുന്ന ബസുകളും ചെറുവാഹനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും മറ്റത്തൂര്‍ക്കുന്ന്, പന്തല്ലൂര്‍, നെല്ലായി വഴി ദേശീയപാതയിലെത്തണം.ആളൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൊടകര മേല്‍പ്പാലത്തിലൂടെ കടന്ന് പോട്ടയിലെത്തി ആളൂര്‍ ഭാഗത്തേക്കും ആളൂര്‍ ഭാഗത്തു നിന്നും കൊടകരയിലേക്കും മറ്റത്തൂര്‍ക്കുന്നിലേക്കും വരുന്ന വാഹനങ്ങള്‍ ആളൂരില്‍നിന്നും തിരിഞ്ഞ് പോട്ടയിലെത്തി കൊടകരയിലേക്കും നെല്ലായി വഴി മറ്റത്തൂരിലേക്കും പോകണം. കൊടകര ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

Post a Comment

0 Comments