പോലീസ് പിടിച്ചെടുത്ത 50 ലക്ഷത്തിൻ്റെ ലഹരി വസ്തുക്കൾ നശിപ്പിച്ചു


തൃശൂർ റൂറൽ പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു. 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന പതിനൊന്നര കിലോഗ്രാം കഞ്ചാവും 134  ഗ്രാം എം.ഡി.എം.എയുമാണ് ചിറ്റിശേരിയിലെ ഓട്ടുകമ്പനിയിൽ കത്തിച്ച് നശിപ്പിച്ചത്. 
ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി  ഉല്ലാസ്, ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. അബ്ദുൾ ബഷീർ, ഇരിഞ്ഞാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി,  വെള്ളിക്കുളങ്ങര, ചാലക്കുടി, ചേർപ്പ് പൊലീസ് സ്റ്റേഷൻ  എസ്എച്ച്ഒമാരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍