മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണത്തിന് 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ.രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. 8 പഞ്ചായത്തുകളിലെ 20 റോഡുകൾക്കാണ് പണം അനുവദിച്ചത്. മണലി- മടവാക്കര റോഡ് (35 ലക്ഷം രൂപ), ആലങ്ങാട്-ഭരത റോഡ് (30 ലക്ഷം രൂപ), വയലൂർ - ആലത്തൂർ മെയിൻ റോഡ് (30), പൗണ്ട്-കാരികുളം കടവ്-കൽക്കുഴി റോഡ് (25), കോടാലി-കടമ്പോട്-മോനടി- വെള്ളികുളങ്ങര റോഡ് (40), പാലക്കുന്ന് - ആണ്ടിക്കുന്ന്-കാവല്ലൂർ റോഡ് (20), മറവാഞ്ചേരി നോർത്ത് റോഡ്(25),
എഒഇ തിരുവുള്ളക്കാവ് റോഡ് (45), ഞെരുവിശേരി-ആറാട്ടുപുഴ റോഡ് (25), വലിയകുളം-ചുങ്കൻ മൂല -പൂക്കോട് റോഡ് (25), ഗുരുവിജയാ-സിജി ജനാർദനൻ റോഡ് (30), കാവനാട് റോഡ് (43), ചെമ്പുച്ചിറ-തേക്കിൻക്കാട് റോഡ് (30), പന്തല്ലൂർ-മറ്റത്തൂർ റോഡ് (30), മുപ്ലിയം-മുത്തുമല റോഡ് (25), കുന്നിശേരി-തലോർ റോഡ് (20), കെ.ആർ.ബാബു സ്മാരക റോഡ് (45), പാലപ്പിള്ളി-വെള്ളികുളങ്ങര റോഡ് (40), കപ്ലിങ്ങാട്ട്-ശ്രീവള്ളി തെക്കേ റോഡ് (25), കാഞ്ഞിരക്കടവ് റോഡ് കാന നിർമാണം (20 ലക്ഷം). രൂപ) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
0 അഭിപ്രായങ്ങള്‍