എരുമപ്പെട്ടി കടങ്ങോടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്നും മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. രണ്ടുമാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്.മരം മുറിയ്ക്കാൻ വന്ന ആളുകളാണ് ആദ്യം അസ്ഥികൂടം കണ്ടത്. പിന്നാലെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന തെരച്ചിലില്‍ അസ്ഥികൂടത്തിന് സമീപത്തുനിന്നും ഒറ്റപ്പാലം സ്വദേശി പാറപ്പുറം കരുവാത്ത് കൃഷ്ണൻകുട്ടി (65) എന്നയാളുടെ തിരിച്ചറിയല്‍ കാർഡ് കണ്ടെത്തിയിട്ടുണ്ട്. 2024 നവംബറില്‍ കൃഷ്ണൻകുട്ടിയെ വീട്ടില്‍നിന്ന് കാണാതായതായി പരാതിയുണ്ട്. 18 മാസം മുമ്ബ് ഇയാള്‍ നാടുവിട്ടു പോയിരുന്നു. തുടർന്ന് അടുത്തിടെയാണ് വീട്ടിലെത്തിയത്. പിന്നീട് കാണാതാവുകയായിരുന്നു.തലയോട്ടിക്ക് സമീപം മുറിഞ്ഞ കയർ കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അസ്ഥികൂടം തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
0 അഭിപ്രായങ്ങള്‍