കരുവന്നൂർ പനംങ്കുളത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കോഴികൾ ചത്ത നിലയിൽ.. കുണ്ടായിൽ അശോകൻ്റെ വീട്ടിലെ പത്തോളം കോഴികളെ ആണ് ചത്ത നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുമ്പ് വല കൊണ്ട് മറച്ചിരുന്ന കൂടിൻ്റെ അടിഭാഗത്തെ മണ്ണ് നീക്കിയാണ് ജീവി അകത്ത് കയറി കോഴികളെ കൂട്ടത്തോടെ കോഴികളെ കൊന്നത്. കൃഷി ഭവനിൽ നിന്നും ലഭിച്ചിരുന്ന ആറ് മാസത്തിലധികം പ്രായം ഉള്ള കോഴികളെ തരം തിരിച്ച് ഇട്ടാണ് വളർത്തിയിരുന്നത്. ഈ കോഴികളെയാണ് കൊന്നത്. കുറുനരിയുടെ ആക്രമണമാകുന്നതിനാണ് സാധ്യത എന്നാണ് നിഗമനം.
0 അഭിപ്രായങ്ങള്‍