പരിയാരം അമ്പ് പ്രദക്ഷണത്തിനിടെ കത്തിക്കുത്തില്‍ മൂന്നുപേരെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.പരിയാരം അറക്കല്‍ വീട്ടില്‍ മാർട്ടിൻ (28), കനകമല ഇരിങ്ങാംപിള്ളി വീട്ടില്‍ അഖില്‍ (27), പരിയാരം പാലാട്ടി വീട്ടില്‍ ഷെറിൻ (37), വെള്ളാഞ്ചിറ വാളിയാങ്കല്‍ വീട്ടില്‍ ഡെനീഷ് (38), കിഴക്കേ പോട്ട കളപറമ്ബൻ വീട്ടില്‍ ലിന്റോ, പരിയാരം തെക്കിനിയേടത്ത് വീട്ടില്‍ മെബിൻ (38) എന്നിവരാണ് അറസ്റ്റിലായത്.ചാലക്കുടി ഡി.വൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ ചാലക്കുടി എസ്.ഐ എം.കെ. സജീവനാണ് അറസ്റ്റ് ചെയ്തത്. പരിയാരം സെൻറ് ജോർജ് ദേവാലയത്തിന് സമീപത്തുള്ള അമ്ബലത്തിന് മുൻവശത്തെ റോഡില്‍വെച്ചാണ് ഇവർ മൂന്ന് യുവാക്കളെ ആക്രമിച്ചത്. അമ്ബ് പ്രദക്ഷിണം കാണാൻ വന്ന കൂടപ്പുഴ സ്വദേശി ആദി കൃഷ്ണൻ (23), എലിഞ്ഞിപ്ര സ്വദേശി ജോയല്‍ (23), ചാലക്കുടി സ്വദേശി അമർ മാലിക് (23) എന്നിവരെയാണ് കുത്തിയത്.അമ്ബ് പ്രദക്ഷിണത്തിന് ഇടയില്‍ ഉണ്ടായ വഴക്കുമായി ബന്ധപ്പെട്ട് ഉണ്ടായ വിരോധത്താല്‍ പ്രതികള്‍ കത്തികൊണ്ട് അമറിന്റെ നെഞ്ചിലും വയറിലും പുറത്തും പല തവണ കുത്തി. തുടർന്ന് ആദി കൃഷ്ണന്റെ തോളത്തും കുത്തിപ്പരിക്കേല്‍പിച്ചു. കൂടാതെ ജോയലിന്റെ തണ്ടെല്ലിന് കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളില്‍ മെബിന്‍ ആന്റു പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ 2022 വര്‍ഷത്തില്‍ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ കേസിലെ പ്രതിയും 2023ല്‍ അപകടകരമായ രീതിയില്‍ ടിപ്പര്‍ ലോറി ഓടിച്ച് ഇലക്‌ട്രിക് പോസ്റ്റ് തകര്‍ത്ത കേസിലെ പ്രതിയുമാണ്. മറ്റൊരു പ്രതിയായ ലിന്റോ 2008ല്‍വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയില്‍ കളവ് കേസിലും 2023ല്‍ പാലക്കാട് ഹേമാംബിക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയും 2024 ചാലക്കുടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച കേസിലെ പ്രതിയുമാണ്.
0 അഭിപ്രായങ്ങള്‍