വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതൻ മെറിറ്റ് ഡേയും, ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു


വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മെറിറ്റ് ഡേയും, ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്ഷ്യമേള പി. ലോകനാഥൻ  ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ ഡോ. രമാദേവി,സ്കൂകൂൾ മാനേജർ ഒ.സുമേഷ്,വിദ്യാലയ സമിതി പ്രസിഡൻ്റ് വി.വി. നാരായണൻ, മാതൃസമിതി പ്രസിഡൻ്റ് രവീണ അംബരീഷ് എന്നിവർ സംസാരിച്ചു. സ്കൂളിൽ ഒരുവർഷത്തിനിടെ നടന്ന പരിപാടികളിൽ  വിജയികളായ  കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പത്തിലേറെ സ്റ്റാളുകളിലാണ് ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍