എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫെബ്രുവരി ഒന്നിന് പരിശീലനം നൽകും : കെ.കെ. രാമചന്ദ്രൻ എംഎൽഎ


പൊതുവിദ്യാഭ്യാസ രംഗത്ത്  മികച്ച മുന്നേറ്റം നടത്തുന്ന ഈ കാലഘട്ടത്തിൽ, പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന LSS,USS മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ പരിശീലനം നൽകുന്നു. പ്രമുഖ പരിശീലകരായ സൈലം ഗ്രൂപ്പുമായി സഹകരിച്ചാണ്  പുതുക്കാട് മണ്ഡലത്തിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നത്. തലോർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ ആണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.ഫെബ്രുവരി ഒന്നിന് രാവിലെ 9 മണിക്ക്  കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.  രാവിലെ 9.30 മുതൽ 12.30 വരെ LSS പരിശീലനവും,1.30 മുതൽ 4.30 വരെ USS പരിശീലനവും നൽകും. കൂടാതെ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന പഠനസാമഗ്രികളും വിതരണം ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍