വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ 3.5 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി.റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു പരിശോധന. നിലമ്പൂരിൽ നിന്ന് കോട്ടയം വരെ പോകുന്ന തീവണ്ടിയിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത്. ഷോൾഡർ ബാഗിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രതികളെ കണ്ടെത്തുന്നതിനായി തീവണ്ടിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍