തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രംമേൽ ശാന്തി രഞ്ജിത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠൻ തൊട്ടിപറമ്പിൽ, ക്ഷേമസമിതി കൺവീനർ സുനിൽ തെക്കൂട്ട്, ട്രഷറർ സജീവൻ പണിയ്ക്കപറമ്പിൽ എന്നിവർ ചേർന്ന് കൊടിയേറ്റം നടത്തി. വൈസ് പ്രസിഡൻ്റുമാരായ സുനിൽ കുഴിച്ചാമഠത്തിൽ, സുരഭി ദാസ് പത്താഴക്കാടൻ, ജോയിൻ്റ് സെക്രട്ടറിമാരായ ജയൻ പൊട്ടംകണ്ടത്തിൽ, ദിലീപ് മുളങ്ങാട്ടുകര, ജോയിൻ്റ് കൺവീനർ ജിജി അശോക് കുമാർ തണ്ടാശ്ശേരി, ആഘോഷകമ്മിറ്റി ചെയർമാൻ സുകുമാരൻ അറയ്ക്കൽ, വൈസ് ചെയർമാൻമാരായ രാജു ഐക്യത്തറ, ഗോപാലകൃഷ്ണൻ ചെമ്പലായത്ത്, രമേഷ് ആവിയൻ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് 20 ദേശങ്ങളിലും വേലക്ക് കൊടിയുയർത്തി. ജനുവരി 20 നാണ് വേല.
0 അഭിപ്രായങ്ങള്‍