പണിക്കൂലിക്ക് വേണ്ടി ഹാരിസൺ കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികൾ സത്യാഗ്രഹ സമരം ആരംഭിച്ചു


ഒരു വർഷത്തിലേറെയായി കൂലി ലഭിക്കാത്തതിനെ തുടർന്ന് ഹാരിസൺ മലയാളം കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികൾ കമ്പനി ഓഫീസിന് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു.ടിയുസിഐ യൂണിയൻ്റെ നേതൃത്വത്തിൽ
30 ഓളം തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കുന്നത്.നിരവധി തവണ എസ്റ്റേറ്റ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്.തൊഴിലാളികൾക്ക് കൂലി നൽകാനായി ഹെഡ് ഓഫീസിൽ നിന്ന് എത്തിച്ച പണം എസ്റ്റേറ്റിലെ ചില ജീവനക്കാർ വകമാറ്റിയതായും ടിയുസിഐ യൂണിയൻ ആരോപിച്ചു.
സത്യഗ്രഹ സമരം യൂണിയൻ സെക്രട്ടറി കെ.എം. ഹൈദർ ഉദ്ഘാടനം ചെയ്തു. കെ.എൽ. സണ്ണി അധ്യക്ഷത വഹിച്ചു. കെ.ഒ.റെന്നി,ശിവൻ, പി.കെ.ഷാജു എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍