പെരുന്നാള്‍ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുഴൂർ വിളക്കുംകാല്‍ സ്വദേശി പറേക്കാടൻ വീട്ടില്‍ ഫ്രാൻസിസ് (58) ആണ് മരിച്ചത്.മാള തെക്കൻ താണിശ്ശേരി സെൻ്റ് സേവിയെഴ്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ആണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഉച്ചക്ക് പള്ളിയിലെ പ്രദിക്ഷണം കയറുമ്ബോള്‍ പടക്കം പൊട്ടിച്ചിരുന്നു. അതില്‍ പൊട്ടാതെ വന്ന ഗുണ്ട് ഫ്രാൻസിസ് കത്തിച്ചപ്പോഴാണ് അപകടമുണ്ടായത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
0 അഭിപ്രായങ്ങള്‍