കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ എന്നറിയപ്പെടുന്ന കൊടകര പഴമ്പിളളി ഇരിങ്ങപ്പിളളി വീട്ടിൽ രമേഷ് (36) അറസ്റ്റിലായി.ചാലക്കുടി, പരിയാരം , കൊടകര, എന്നീ സ്ഥലങ്ങളിൽ എത്തി കാപ്പ ഉത്തരവ് ലംഘിച്ചതിനാലാണ് രമേശിനെ അറസ്റ്റ് ചെയ്തത്.
ചാലക്കുടി ഡി വൈ എസ് പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇത്തരത്തിലുള്ളവരെ നിരീക്ഷിക്കുന്നതിനിടെയാണ് രമേഷ് നിയലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കൊടകര പോലീസ് രമേശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2009 ലും 2011 ലും കൊടകരയിൽ വധശ്രമ കേസുകളിലും 2009 ലും 2023 ലും കൊടകരയിൽ രണ്ട് അടിപിടി കേസിലും 2019 ൽ ചാലക്കുടിയിൽ ഒരു അടിപിടി കേസിലും 2022 ൽ പുതുക്കാട് പാലിയേക്കരയിൽ ടോൾ പ്ലാസ പൊളിച്ച കേസുകളിലേയും പ്രതിയാണ് രമേശ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
0 അഭിപ്രായങ്ങള്‍