പെന്‍ഷനേഴ്സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ സഹായം അരികെ പദ്ധതിക്ക് തുടക്കമായി


ഒറ്റയ്ക്ക് താമസിക്കുന്ന  പെന്‍ഷന്‍കാര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായം ലക്ഷ്യമാക്കി സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ സഹായം അരികെ പദ്ധതിക്ക് തുടക്കമായി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍, കൊടകര ബ്ലോക്ക് കമ്മിറ്റി, സുസ്ഥിര പാലിയേറ്റിവ് കെയര്‍, സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, പോലീസ്, അഗ്‌നിരക്ഷാസേന, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കൾക്ക് കാര്‍ഡ് വിതരണവുമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമന്‍, അഗ്‌നിരക്ഷാ സേന അസി. ഫയര്‍ ഓഫിസര്‍ ജോജി വര്‍ഗീസ്, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥ ബിനി സെബാസ്റ്റ്യന്‍, പി. തങ്കം, കെ.വി. രാമകൃഷ്ണന്‍, കെ. സദാനന്ദന്‍, ടി.എ. വേലായുധന്‍, പി.വി.  ശാരംഗന്‍, കെ. സുകുമാരന്‍, പി.പി. 
ടെസി എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍