കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കാപ്പ നിയമപ്രകാരം തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തിയ പുത്തൂർ നമ്പ്യാർ റോഡ് കുഴികാട്ടിൽ ഫെബിൻ (25)നെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം തവണയാണ് ഇയാൾ കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ 2 തവണയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.
0 അഭിപ്രായങ്ങള്‍