ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ കെഎസ്ആർടിസി കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ച് പുതുക്കാട് എംഎൽഎ


ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പാലാ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ ഷാനവാസിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച് കെ.കെ രാമചന്ദ്രൻ എം.എൽ.എ. തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ആയിരുന്നു സംഭവം. നിയമസഭ സമ്മേളനത്തിനുശേഷം  റെയിൽവേ സ്റ്റേഷനിൽ എത്തിയ എം.എൽ.എ തിരിച്ചു മടങ്ങുമ്പോഴാണ് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ആൾക്കൂട്ടം കണ്ടത്. തുടർന്ന് കണ്ടക്ടറെ എംഎൽഎയും പേർസണൽ സ്റ്റാഫും ചേർന്ന് എം.എൽ.എയുടെ വാഹനത്തിൽ സ്വകാര്യ ആശുപത്രിയിൽ  എത്തിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍