സംസ്ഥാന ബജറ്റിൽ പുതുക്കാട് മണ്ഡലത്തിന് 10 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ 8 വികസന പ്രവർത്തികൾക്കാണ് 10 കോടിയുടെ അനുമതി ലഭിച്ചത്.പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ട നിർമാണത്തിനായി രണ്ടുകോടി, ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി രണ്ടാംഘട്ടത്തിന് ഒരു കോടി, പുതുക്കാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ഒരുകോടി, തൃക്കൂർ - മണലി റോഡ് നവീകരണത്തിന് രണ്ടര കോടി, വല്ലച്ചിറ പഞ്ചായത്ത് ഗ്രൗണ്ട് സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി, തൃക്കൂർ ഗവ.സർവോദയ സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ഒരു കോടി, കൊടകര ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മറ്റത്തൂർ കോടാലി ഐപി ബ്ലോക്ക് നിർമ്മാണത്തിന് ഒരു കോടി, നെൻമണിക്കര പഞ്ചായത്ത് പാർപ്പിട സമുച്ചയം നിർമ്മാണ പ്രവർത്തികൾക്ക് 50 ലക്ഷം എന്നി പദ്ധതികൾക്കാണ് തുക അനുവദിച്ചതെന്ന് കെ.കെ.രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.
0 അഭിപ്രായങ്ങള്‍